Wednesday, December 19, 2007

ആയുര്‍വേദ തത്വങ്ങള്‍ : പണിക്കര്‍ സാറിന്റെ ലേഖനം ആസ്പദമാക്കി ഒരു നിരൂപണം

വായനക്കാരോട് :

ആദ്യമേ നയം വ്യക്തമാക്കട്ടെ.
‘ആയുര്‍വേദത്തിന്റെ ഫിസിയോളജിയും അതിന്റെ ശാസ്ത്രീയതയും' എന്നതാണീ പോസ്റ്റിന്റെ വിഷയം. അല്ലാതെ അലോപ്പതിയുടെ മാഹാത്മ്യം, യുനാനിയുടെ സാധ്യത, FDA ആയുര്‍വേദത്തെ പിന്തുണയ്ക്കുന്നുണ്ടോ, ജോര്‍ജ്ജു ബുഷ് ഇതെക്കുറിച്ചു എന്തു പറഞ്ഞു, NIHന്റെ നയമെന്ത് തുടങ്ങിയ ഒരു വഹയും അല്ല. കാളമൂത്രം പോലെ ഓഫ് അടിച്ചും തര്‍ക്കിക്കാന്‍ വേണ്ടി തര്‍ക്കിച്ചും ഒരു ചര്‍ച്ചയുടെ സാധ്യതയെ നശിപ്പിക്കില്ല എന്നുത്തമബോധ്യമുണ്ടെങ്കില്‍ മാത്രം കമന്റടിക്കുക. ലേഖകന്റെയോ കമന്റിടുന്നവരുടെയോ കുലം, ഉദ്ദേശ്യശുദ്ധി, ഭാഷ, അക്ഷരപിശാച്, വാക്യപ്പിഴവു എന്നിങ്ങനെയുള്ള ഞഞ്ഞാ പിഞ്ഞാ അന്വേഷണങ്ങള്‍ക്കപ്പുറം, പോസ്റ്റില്‍ ഉയര്‍ത്തിയിട്ടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുവാന്‍ സഹായകമാകുന്ന നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു. (ഒരു കാര്യം കൂടി : രസതന്ത്രം, ഫിസിക്സ്, ബയോളജി എന്നിവയില്‍ മിനിമം പത്താം ക്ലാസ് നിലവാരത്തിലെങ്കിലും അറിവുണ്ടാകണമെന്ന് അഭ്യര്‍ത്ഥന.)ആയുര്‍വേദ തത്വങ്ങളെക്കുറിച്ചുള്ള പണിക്കര്‍ സാറിന്റെ ലേഖനമാണ് ഈ പോസ്റ്റിനാധാരം.
ആയുര്‍വേദത്തിന്റെ ദാര്‍ശനിക സമസ്യകളും ചരിത്രസ്ഥാപനങ്ങളും (Lord Brahma is said to have remembered it ...) മതപരമായ ബാന്ധവങ്ങളുമൊന്നും ഇവിടെ വിഷയമാക്കുന്നില്ല. അതൊന്നും ശാസ്ത്രത്തിന്റെ വിഷയമല്ലാത്തതുകൊണ്ട്. നമുക്കു പണിക്കര്‍ സാറിന്റെ ആയുര്‍വേദ ഭാഷ്യത്തിലെ ശാസ്ത്രാംശങ്ങള്‍ മാത്രം അപഗ്രഥിക്കാം; വിശേഷിച്ചു the findings of modern science have made my job very simple എന്ന ആമുഖത്തോടെ പണിക്കര്‍ സാര്‍ ആയുര്‍വേദ ഫിസിയോളജിക്കു വ്യാഖ്യാനം നല്‍കിയിരിക്കുന്നതിനാല്‍.

ത്രിദോഷങ്ങളുടെ അടിസ്ഥാനമായ പഞ്ചഭൂത തത്വങ്ങളില്‍ പറയുന്ന സംഗതികള്‍ കൊണ്ട് ആയുര്‍വേദ ഫിസിയോളജിയില്‍ അര്‍ത്ഥമാക്കുന്നതെന്ത് എന്ന് പണിക്കര്‍ സാര്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ഇവയ്ക്കു പണിക്കര്‍ സാര്‍ നല്‍കുന്ന നിര്‍വചനങ്ങള്‍ :
Akaasa: is the space which gives room for the others to exist.
Vayu: is the driving force.
Agni: is the energy utilized or given out when one form of matter changes to another.
Jalam is the Kaaranam( raw material ) from which matter is made.
Prithvi is the structure of the particles and the atom as such...the foundation, i.e. the unit matter which possesses characteristics and properties.
Asamavaayi Kaaranam is an attribute of Prithvi; the mode of arrangement of matter.

ഈ 'പ്രതിഭാസങ്ങള്‍' കേവലപ്രപഞ്ചസത്തയുടെ വിവിധാവിഷ്കാരങ്ങള്‍ മാത്രമാണെന്നും ഏകവും മൌലികവുമായ സനാതന സത്യത്തിന്റെ ഭൌതിക ബഹുരൂപങ്ങള്‍ മാത്രമാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

".Absolute truth has no aspects or attributes, but for the phenomenal world we
have to assume certain aspects, without which science cannot exist. Hence the
so-called aspects. This is what is known as Maya.....Names and Forms where given
to the nameless and formless Absolute i.e. the Absolute is not confined to names
or forms, when you are limiting anything based on some criteria, there arise
names, forms and thus Plurality... "

'കാര്യം' എന്നത് ഉരുവായ ദ്രവ്യം/പദാര്‍ത്ഥം ആണെന്നും അതിന്റെ raw materialകളെ 'കാരണം' എന്നും ലേഖനം പറയുന്നു. പേരിലുള്ള ഈ വേര്‍തിരിവ് ശാസ്ത്രീയ പ്രയോഗത്തിന്റെ സൌകര്യത്തിനു വേണ്ടിയാണെന്നും യഥാര്‍ത്ഥത്തില്‍ കാര്യവും കാരണവും കേവല സത്യത്തിന്റെ ഭിന്ന രൂപങ്ങള്‍ മാത്രമാണെന്നും സൂചിപ്പിക്കുന്നു ഇവിടെ.

"...A matter is formed from its raw materials. This formed matter is called as KAARYAM and the raw materials are called as KAARANAM..In the absolute world both Kaaryam and Kaaranam are identified to be one and the same without any difference as is the case of waves, surf etc. in water. But in the phenomenal world we assume that there is difference between these two, otherwise the same name must be given to both - where the expression of science becomes impossible."

ഹൈഡ്രജന്‍ ആറ്റത്തിന്റെ ഉദാഹരണത്തിലൂടെ ആറ്റത്തിന്റെ എന്തെന്തു ഭാഗങ്ങളെയാണ് ജലഭൂതം, വായുഭൂതം, അഗ്നിഭൂതം എന്നിവ കൊണ്ടു വിവക്ഷിക്കുന്നതെന്നും ആകാശം, പൃഥ്വി എന്നിവ ആറ്റത്തെ സംബന്ധിച്ചിടത്തോളം എന്തെന്നു വിശദമാക്കുന്നു ലേഖനം.പ്രോട്ടോണ്‍-ഇലക്ട്രോണ്‍ ദ്വയത്തെ ബന്ധിപ്പിക്കുന്ന പൊട്ടന്‍ഷ്യല്‍ എനര്‍ജിയാണ് 'ഉപദാന കാരണം' എന്നും അതിനാല്‍ അതു 'ജലഭൂത'മാണെന്നും ഇതില്‍ വിശദമാക്കുന്നു. പ്രോട്ടോണ്‍/ഇലക്ട്രോണ്‍ നിര്‍മ്മിതിയിലും, ആറ്റത്തിന്റെ പ്രവര്‍ത്തനത്തിലും അടങ്ങിയിട്ടുള്ള " activity " വായുവിനാല്‍ ഉണ്ടാകുന്നതെന്നും, ആറ്റത്തിന്റെ അടിസ്ഥാന ഘടനയെ പൃഥ്വിയാല്‍ നിര്‍ണ്ണയിക്കപ്പെടുന്നതെന്നും തുടര്‍ന്ന് പറയുന്നു. ആകാശം എന്നത് ഇവ സംഭവിക്കുകയും സ്ഥിതിചെയ്യുകയും ചെയ്യുന്ന സ്ഥലം/സ്പേസ് ആയും വിവക്ഷിക്കുന്നു.

Now let us try to put all these into an e.g.: of a hydrogen atom. It has a proton nucleus and an electron revolving around it. Two such atoms fuse to give a Helium atom. In this hydrogen atom the potential energy constituting the whirlpools of proton and electron is the Upaadaana kaaranam and hence is the Jalabhootham. The whirlpool like activity which makes the proton and electron, the revolution of electron etc. is the Vayubhootham. When two hydrogen atoms fuse an amount of energy is liberated. Thus the energy used up or liberated during a change of matter is the Agnibhootham. Akasa is the empty space where this exists. Prithvi is the structure of the particles and the atom as such which gives it the characteristics and properties...

...Thus we see that there are three principles important in the formation and existence of matter.

1. The Upaadaana Kaaranam. (Jalam)

2. The Driving Force.(Vayu )

3. The Agni which effected the change.

In the Thridosha Theory, Akasa and Vayu are together called as Vatha Dosham , Agni is called Pittha Dosham and Jalam and Prithvi are together called Kapha Dosham.
പണിക്കര്‍ സാര്‍ ആധുനിക ശാസ്തവുമായി താരതമ്യപ്പെടുത്തി ഇവിടെ വ്യാഖ്യാനം ചെയ്തിരിക്കുന്ന ആയുര്‍വേദതത്വങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇങ്ങനെയുള്ള അര്‍ത്ഥങ്ങളൊക്കെത്തന്നെയാണോ പ്രാക്തന ടെക്സ്റ്റുകളില്‍ അവയുടെ രചയിതാക്കളും സംശോധകരും ഉദ്ദേശിച്ചിരുന്നത് എന്ന ചോദ്യം ചോദിക്കുക നിര്‍വാഹമില്ല. കാരണം അതിനുള്ള കൃത്യമായ ഉത്തരം തരാന്‍ ആരും ജീവിച്ചിരിപ്പില്ലല്ലോ. അപ്പോള്‍പിന്നെ വ്യാഖ്യാതാവു പറയുന്നതു കേട്ടിരിക്കാനേ നിര്‍വാഹമുള്ളൂ.

പിന്നെ ഇവയുടെ ശാസ്ത്രീയത അളക്കാന്‍ മൂന്നു വഴികളേ ഉള്ളൂ:

1. ടെക്സ്റ്റുകളില്‍ ഇതേ തത്വങ്ങളുപയോഗിച്ചു വിശദീകരിച്ചിരിക്കുന്ന മറ്റ് സംഗതികളുമായി പരസ്പര വൈരുദ്ധ്യം എന്നു നോക്കല്‍.
2. ഈ തത്വങ്ങളെ പ്രായോഗികമായി എങ്ങനെ ആയുര്‍വേദം ശാരീരികാവസ്ഥകളെ നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്നു എന്നു പരിശോധിക്കല്‍.
3.ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങള്‍ വഴി ശരീരത്തില്‍ ഈ തത്വങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് അളക്കല്‍


തുടര്‍ന്നുള്ള ആയുര്‍വേദ ഫിസിയോളജി വായിച്ച് സംശയങ്ങള്‍ നിരത്തുന്നതിനു മുന്‍പ് ഫിസിക്സ് ഈ കാര്യങ്ങളില്‍ എന്ത് പറയുന്നു എന്നു നോക്കാം:

പ്രപഞ്ചത്തിന്റെ മൂലമായി വിവക്ഷിക്കുന്ന മുന്നു സംഗതികള്‍ എനര്‍ജി (ഊര്‍ജ്ജം) മാറ്റര്‍ (ദ്രവ്യം), സ്പേസ്-ടൈം (സ്ഥല-കാലം) എന്നിവയെയാണു. ഇതില്‍ ഊര്‍ജ്ജവും ദ്രവ്യവും -ചില നിയമങ്ങള്‍ക്കു വിധേയമായി- പരസ്പരമാറ്റങ്ങളിലൂടെ ബന്ധിതമായിരിക്കുന്നു. സ്ഥലകാലം എന്നത് ഊര്‍ജ്ജ-ദ്രവ്യങ്ങളുടെ കളിസ്ഥലവും. ഇതു ഒരു നിര്‍ജ്ജീവ (inert) ഇടമെന്നതിനേക്കാള്‍ അഗണ്യകോടി ദ്രവ്യ-പ്രതിദ്രവ്യ കണങ്ങളുടെയും ഊര്‍ജ്ജത്തിന്റെയും ആദാനപ്രദാനങ്ങള്‍ (quantum fluctuations) നടക്കുന്ന സജീവമായതും ക്രിയാത്മകമായതുമായ ഇടമാണ്. സര്‍വ്വോപരി, ദ്രവ്യ-ഊര്‍ജ്ജ ദ്വന്ദ്വം സ്ഥല-കാലത്തെയും ഒപ്പം വലിച്ചുകൊണ്ടാണ് ആദിമ സ്ഫോടനത്തിനു ശേഷമുള്ള പ്രപഞ്ചവികാസത്തില്‍ പങ്കെടുക്കുന്നത്. (പ്രപഞ്ചത്തിനു പുറത്തല്ല, അകത്താണ് സ്ഥല-കാലം എന്നു സാരം). ക്വാണ്ടം ഭൌതികത്തിന്റെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് സ്ഥല-കാലം എന്ന പ്രപഞ്ചപ്രതിഭാസവും ആത്യന്തികമായി ഊര്‍ജ്ജ-ദ്രവ്യ ദ്വന്ദ്വത്തിന്റെ ഭാഗം തന്നെയാണ് എന്നാണ്. ഫിസിക്സില്‍ നിര്‍വചിക്കപ്പെട്ടിട്ടുള്ള ബലങ്ങള്‍ (forces) അത്രയും സ്ഥല-കാലത്തില്‍ നടക്കുന്ന ദ്രവ്യകണികകളുടെ കൊടുക്കല്‍-വാങ്ങലുകളില്‍ നിര്‍ണ്ണയിക്കപ്പെടുന്നവയാണ്. (particle interaction) ഗുരുത്വാകര്‍ഷണ ബലത്തിന്റെ കാര്യത്തിലേ ചെറിയ കണ്‍ഫ്യൂഷന്‍ -ക്വാണ്ടം ഭൌതികവും, ആപേക്ഷികതയും തമ്മില്‍- നിലനില്‍ക്കുന്നുള്ളൂ.

ഇതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടുന്ന കാര്യം, ഈപ്പറഞ്ഞ ആദാന-പ്രദാനങ്ങളും, പ്രതിപ്രവര്‍ത്തനങ്ങളും, ഊര്‍ജ്ജ മാറ്റങ്ങളുമെല്ലാം തന്നെ കൃത്യമായ ഗണിതസമീകരണങ്ങളിലൂടെ അളക്കാനും വ്യത്യാസപ്പെടുത്തി പരീക്ഷിച്ച് ഫലം പറയാനും സാധിക്കുന്നവയാണ് എന്നതാണ്. ആറ്റത്തിന്റെയും അതിന്റെ സബ്-അറ്റോമിക കണികകളുടേയുമൊക്കെ ചാര്‍ജ്ജ്, അവ മൂലം ഉളവാകുന്ന "ഫീല്‍ഡ്", വോള്‍ട്ടത എന്നിങ്ങനെ അസംഖ്യം വസ്തുതകള്‍, ശരീരശാസ്ത്രപരമായതോ ഭൌതികശാസ്ത്രപരമായതോ, രസതന്ത്രപരമായതോ ആയ ഉപയോഗങ്ങള്‍ക്ക് പറ്റുന്നതരത്തില്‍ അളക്കുവാനും രോഗ/അരോഗ അവസ്ഥകളില്‍ അവയിലിടപെട്ട് മാറ്റിമറിക്കുവാനും നമുക്കു സാധിക്കും.

ഇനി ബാക്കിയുള്ള ലേഖന ഭാഗം നോക്കുക:


In the body also this is the rule. If these three principles are working harmoniously the body will be healthy....Now let us consider the inter-action between the environment and the body. The whole universe is made of panchabhoothas and hence whatever material we consume will increase the corresponding bhoothas in the body.


ഇതില്‍ ബോള്‍ഡാക്കിയ ഭാഗം നോക്കുക: അതിന്റെ അര്‍ത്ഥമെന്താണ് ?
ഓരോ വസ്തുവിലും പഞ്ചഭൂതങ്ങളിലെ ചിലവ predominant ആയിരിക്കും.അങ്ങനെയുള്ള വസ്തുക്കളെ ഭക്ഷണമോ മരുന്നൊ ആയി ആഹരിക്കുമ്പോള്‍ അതാത് ഭൂതങ്ങളെ വര്‍ദ്ധിപ്പിക്കും എന്നല്ലേ..?
ശരി, ഇനി അടുത്ത ഭാഗം:


How to know the general bhootha composition of a material is to study its properties. The first to be tested is the Taste. We accept six tastes.

1. Swadu (sweet - composed of Prithvi + Jalam)

2. Amla (sour - composed of Prithvi + Agni) 3. Lavana (salt - composed of Jala + Agni)

4. Thiktha (bitter - composed of Akasa + Vayu)

5. Ooshana (chilly - composed of Agni + Vayu)

6. Kashaya (?metallic composed of Prithvi + Vayu)

The tastes are produced when the material contains the said bhoothas predominantly. Of course there are certain exceptions also for this rule but these are beyond the scope of this work....

സംശയങ്ങള്‍ ഇനിപറയാം:

പഞ്ചഭൂതതത്വപ്രകാരം ഓരോന്നും ഏതൊക്കെയെന്നുള്ള നിര്‍വചനങ്ങള്‍ വായനക്കാര്‍ ഇടയ്ക്കിടെ മുകളിലേക്കു സ്ക്രോള്‍ ചെയ്തു നോക്കിക്കോണേ.

Thiktha (bitter - composed of Akasa + Vayu) ആകാശത്തെ സ്പേസായും, വായുവിനെ driving force/ചാലക ശക്തിയായും വ്യാഖ്യാനിച്ചിട്ട് ദാ പറയുന്നു 'തിക്ത' (bitter രുചി ഉള്ളവ) വസ്തുക്കളില്‍ ആകാശവും വായുവുമാണ് predominant ഭൂതങ്ങളെന്ന്. പൃഥ്വിയാണ് unit matter which possesses characteristics and properties എന്നു പറഞ്ഞിട്ട് കവര്‍പ്പുള്ള വസ്തുക്കളില്‍ predominant ഭൂതങ്ങള്‍ എങ്ങനെ ആകാശവും വായുവുമായി. ? സ്പേസും ചാലകശക്തിയും ചേര്‍ന്നാണോ തിക്തരസം നിശ്ചയിക്കുന്നത് ?

Lavana (salt - composed of Jala + Agni) എന്നാണ് മറ്റൊരു ആയുര്‍വേദ ഭാഷ്യം. Jalam is the Kaaranam( raw material ) from which matter is made എന്നു പറഞ്ഞത് ഓര്‍ക്കുക. അഗ്നിയാകട്ടെ പദാര്‍ത്ഥങ്ങളുടെ ഊര്‍ജ്ജവികിരണ ശേഷിയെയും രാസമാറ്റത്തിന്റെ ശക്തിയേയും കുറിക്കുന്നു. ലവണങ്ങളില്‍ ജലവും അഗ്നിയുമാണ് predominant ഭൂതങ്ങള്‍ എന്നെങ്ങനെ തെളിയിക്കും.?

പുളിപ്പ്, ഉപ്പ്, എരിവ് എന്നീ രുചികള്‍ ഉളവാക്കുന്ന പദാര്‍ത്ഥങ്ങളില്‍ അഗ്നി ഒരു predominant ഭൂതമായി പറഞ്ഞല്ലോ, ഇതിന്റെ ശാസ്ത്രീയാടിസ്ഥാനം എന്ത് ? ഇനി entropy, enthalpy, endothermic, exothermic reaction തുടങ്ങിയ സംഗതികളെയും കൂട്ടുവിളിക്കേണ്ടിവരുമോ ഇതു വ്യാഖ്യാനിക്കാന്‍ ? എങ്കില്‍ ചുരുങ്ങിയ പക്ഷം, ഈ വക വസ്തുക്കള്‍ രാസമാറ്റത്തില്‍ വിസര്‍ജ്ജിക്കുന്ന ആ ഊര്‍ജ്ജത്തെ അളക്കാനെങ്കിലും പറ്റണ്ടേ ?

അടുത്ത വാക്യം:

pepper has oosahana taste which increases the Agni and Vayu in the body abruptly.


കുരുമുളകില്‍/മുളകില്‍ മറ്റു ഭക്ഷണങ്ങളില്‍ ഇല്ലാത്ത എന്ത് അധിക ഊര്‍ജ്ജ കൈമാറ്റമാണു നടക്കുന്നത് .? ( capsaisinനെ വെറുതെ വിട്ടേക്കൂ )
ഇത്ര ആധികാരികമായി പ്രസ്താവിക്കുമ്പോള്‍ അതൊന്നു പരീക്ഷിച്ചു നോക്കണമല്ലോ.
ഈ predominant ആയി നില്ക്കുന്ന ഭൂതങ്ങളെ എങ്ങനെ അളന്ന് നിശ്ചയിച്ചതാണ് ?
അളവിലല്ല മറിച്ചു പ്രഭാവത്തിലാണ് ഈ ഭൂതങ്ങളുടെ ആധിക്യം ഉള്ളതെന്നു പറഞ്ഞാലും വിശദീകരണം വേണം: അങ്ങനെയുള്ള propertyകളും അളക്കാമല്ലോ വേണമെന്നു വച്ചാല്‍.


ആധുനിക ശാസ്ത്രത്തിന്റെ അളവുകോല്‍ വച്ചു നോക്കുമ്പോള്‍, നിര്‍വചനത്തില്‍ നിന്നു തന്നെ ആറ്റത്തിന്റെ ഉള്ളിലെ അതിസൂക്ഷ്മ തലത്തില്‍ (സബ്-അറ്റോമിക) മാത്രം പ്രഭാവം പ്രകടമാകുന്ന സംഗതികളാണു അറ്റോമിക സ്പേസ്, പദാര്‍ത്ഥ- ഊര്‍ജ്ജവികിരണം, ചലന പ്രക്രിയ എന്നിവ. ഫിസിക്കല്‍ കെമിസ്ട്രി പ്രകാരമാണെങ്കില്‍ എല്ലാ വസ്തുവിന്റെയും രുചിയും മറ്റു physical propertyകളും നിര്‍ണ്ണയിക്കുക അതിന്റെ crystalline structure ആയിരിക്കണം. രുചി (ടേസ്റ്റ്) എന്നത് പദാര്‍ത്ഥകണികകള്‍ നാവിലെ രസമുകുളങ്ങളുടെ നാഡിത്തുമ്പികളില്‍ നടത്തുന്ന രാസപ്രതിപ്രവര്‍ത്തനഫലമായി തലച്ചോറില്‍ ഉളവാകുന്ന ഒരു ഇന്ദ്രിയാനുഭൂതിയാണ്.
( അതായത് പണിക്കര്‍ സാറിന്റെ ഭാഷ്യത്തില്‍ നിന്നും കടം കൊണ്ടാല്‍ Jalam, Prithvi എന്നീ ഭൂതങ്ങള്‍ മതിയാകും Taste പോലുള്ള ഒരു ഫിസിക്കല്‍ സ്വഭാവം ശാസ്ത്രരീതിയില്‍ വിശദീകരിക്കാന്‍.)
പുളിപ്പിന്റെയും ചവര്‍പ്പിന്റെയും ആധിക്യമുള്ളതുകൊണ്ട് ചുരുക്കം ചില വസ്തുക്കളുടെ അമ്ലഗുണവും, ക്ഷാരഗുണവും അറിയാമെന്നല്ലാതെ രുചി കൊണ്ട് ഒരു വസ്തുവില്‍ സബ്-അറ്റോമിക തലത്തില്‍ മാത്രം പ്രഭാവം പ്രകടമാകുന്ന ആകാശം (സ്പേസ്), അഗ്നി (ഊര്‍ജ്ജവികിരണ/ കൈമാറ്റ ശേഷി) തുടങ്ങിയ ഗുണങ്ങള്‍ കൂടുതലുണ്ടോ എന്നൊക്കെ അറിയാന്‍ സാധിക്കുമെങ്കില്‍ അതു അതീന്ദ്രീയ ജ്ഞാനം തന്നെയാകണം.

[ശാസ്ത്രം ഇതുവരെ രസമുകുളങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ രുചികള്‍ : എരിവ്, പുളി, ചവര്‍പ്പ്, ഉപ്പ്, മധുരം, യുമാമി (MSGയുടെ രുചി), എണ്ണ/കൊഴുപ്പ് എന്നതിന്റെ രുചി ]

ഇനി പഞ്ചഭൂതങ്ങള്‍ അളക്കാനാവാത്ത അമൂര്‍ത്ത ബലങ്ങളാണെന്ന് പറഞ്ഞ് കൈയ്യൊഴിയല്ലേ...കാരണം ആയുര്‍വേദ ഔഷധങ്ങള്‍ ഈ പഞ്ചഭൂത deficiency കളെ നികത്തി, സംതുലനം തിരികെക്കൊടുത്താണല്ലോ പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍ ഈ ബലങ്ങളെ/ഗുണങ്ങളെ അളന്നു തിട്ടപ്പെടുത്താതെ എങ്ങനെ ഡോസ് നിശ്ചയിക്കും.? ഔഷധങ്ങളില്‍ ഈ പഞ്ചഭൂതങ്ങളിലേതെങ്കിലുമൊന്ന് കൂടിപ്പോയാല്‍ സ്വാഭാവികമായും പ്രതികൂലഫലങ്ങള്‍ (സൈഡ് ഇഫക്റ്റ്) ഉണ്ടാകുമല്ലൊ.

ഇനി ആസവങ്ങളും ലേഹ്യങ്ങളും തൈലങ്ങളും അരിഷ്ടങ്ങളുമൊക്കെയാക്കി മരുനു തയാറാക്കുമ്പോള്‍ ഈ ബലണ്‍ഗലുടെ സംതുലനം സാധ്യമാകുമെന്നാണോ ? അപ്പോള്‍ ആ ബാലന്‍സ് ചെയ്യപ്പെട്ട അവസ്ഥയെ ഒരു ലബോറട്ടറിയില്‍ പരീക്ഷിച്ച് അളക്കാമോ ?


കുരുമുളകു കലര്‍ന്ന ആഹാരം എക്കിള്‍ ഉണ്ടാക്കുന്നതിന്റെ ഫിസിയോളജിയാണ് അടുത്ത ഭാഗം:

എക്കിളിനെക്കുറിച്ചുള്ള പണിക്കര്‍ സാറിന്റെ ആയുര്‍വേദ തിയറി അനുസരിച്ചു :pepper has oosahana taste which increases the Agni and Vayu in the body abruptly. Vayu is the driving force and has initiative and hence muscle contractions start. The direction of movement is decided by the associate bhootha which in this case is Agni. Hence here it is directed upwards.
what we can do to control this... 1. Either normalize the proportion of panchabhoothas in the body by giving more of akasa, prithvi and jalam or, 2. Direct the movement of vayu downwards which is normal for the intestinal tract (Anuloma)
- അതായത് വായുകോപത്താല്‍ ആമാശയപേശികള്‍ ത്വരിതഗതിയില്‍ പ്രവര്‍ത്തിക്കാനാരംഭിക്കുന്നു. അഗ്നിയുടെ പ്രവര്‍ത്തനം ഈ വാ‍യു കോപത്തെ മേല്‍പ്പോട്ടേക്കു ആക്കുന്നു. ഇതു ചികിത്സിക്കാന്‍ ഒന്നുകില്‍ പഞ്ചഭൂതങ്ങളില്‍ ചിലവ പുറത്തു നിന്നും നല്‍കി താളപ്പിഴയെ തിരുത്താം അല്ലെങ്കില്‍ ആമാശയത്തിന്റെ സ്വതസിദ്ധമായ വഴിക്കു കോപിച്ച വായുവിനെ കീഴ്പ്പോട്ടേയ്ക്ക് അയക്കാന്‍ വേണ്ടതു ചെയ്യാം.ശ്വാസകോശത്തെയും ആമാശയത്തെയും വേര്‍തിരിക്കുന്ന ഡയഫ്രം എന്ന പരന്ന പേശിയിലെക്ക് സിഗ്നലുകളെത്തിക്കുന്ന ഫ്രെനിക് നാഡിയില്‍ ചില തരിപ്പുകള്‍ ഉണ്ടാക്കപ്പെടുമ്പോള്‍ എക്കിള്‍ വരുന്നു.. അമിത വേഗതയില്‍ ആഹാരം (എരിവല്ല, എന്ത് കഴിച്ചാലും) കഴിക്കുമ്പോള്‍ ഒപ്പം വയറ്റിലാവുന്ന കാറ്റും ഭക്ഷണവും ഒക്കെച്ചെര്‍ന്ന് ആമാശയത്തെ വീര്‍പ്പിക്കുന്നതോടൊപ്പം തൊട്ടു മുകളിലുള്ള ഡയഫ്രത്തെയും അതിന്റെ നാഡിയായ ഫ്രെനിക് നെര്‍വിനെയും(phrenic) 'തുടിപ്പി'ക്കുന്നു. ഇതു ഡയഫ്രത്തെ ഉള്ളിലേക്കു വലിയാന്‍ പ്രേരിപ്പിക്കുകയും ചുമയ്ക്കുമ്പോള്‍ ഉണ്ടാകുന്നതു പോലെ - എന്നാല്‍ വിപരീതദിശയില്‍ (ഉള്ളിലേക്കു)- കാറ്റിനെ വലിച്ചെടുത്തുകോണ്ട് ശ്വാസ്കോശം പ്രതികരിക്കുകയും ചെയ്യുന്നു. ഇതു തടയാന്‍ തൊണ്ടയുടെ ദ്വാരപാലകനായ എപ്പി ഗ്ലോട്ടിസ് ശ്രമിക്കുകയും അതു വന്നു 'ഠപ്പ് ' എന്നടയുകയും ചെയ്യുമ്പോഴാണു എക്കിളിന്റെ ശബ്ദമുണ്ടാകുന്നത് എന്നും അലോപ്പതിയുടെ ഫിസിയോളജി പറയും.

ഇവിടെ പണിക്കര്‍ സാര്‍ എക്കിള്‍ വരുന്നതിന്റെ ഒരു കാരണത്തെ (എരിവ് കൂടിയതൊ ചൂടുകൂടിയതോ ആയ ഭക്ഷണം കഴിക്കുന്നത്) എടുത്താണു ത്രിദോഷങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു വിശദീകരിക്കുന്നത്. എന്നാല്‍ എക്കിളിന്റെ വേറെ എത്രയോ കാരണങ്ങള്‍ ഉണ്ട്.
മെഡുല്ല ഒബ്ലോംഗേറ്റ
എന്ന മസ്തിഷ്കദണ്ഡിലെ വാഗസ് നാഡിയുടെ(vagus nerve) ഉദ്ഭവസ്ഥാനത്ത് ട്യൂമറുകള്‍ ഉണ്ടായാല്‍ എക്കിള്‍ വരാം. വാഗസ് നാഡിയുടെ ചില ഭാഗങ്ങള്‍ ഫ്രെനിക് നാഡിയിലുള്ളതാണു കാരണം. മറ്റു ചിലപ്പോള്‍ നെഞ്ചിലെ ചില ക്യാന്‍സറുകള്‍ ഫ്രെനിക് നാഡിയില്‍ അമര്‍ന്നു എക്കിള്‍ ഉണ്ടാക്കാം. തണുത്തവെള്ളം കുടിച്ചാലും ചൂടുവെള്ളം കുടിച്ചാലും, പൊട്ടാഷ്യം, സോഡിയം തുടങ്ങിയ ചില ധാതു/ലവണങ്ങളുടെ അനുപാതം മാറിയാലുമൊക്കെ എക്കിള്‍ വരാം.ഹൃദയ തകരാറുകള്‍ മൂലവും എക്കിള്‍ വരാം.
ഇവിടെയൊക്കെ ഏതു അഗ്നിയും വായുവുമാണ് പ്രശ്നമുണ്ടാക്കുനന്നത്...? വിരുദ്ധ രുചിയോ തണുത്തവെള്ളമോ കൊണ്ട് ഇത് മാറ്റാമോ ? ഒരു ശാസ്ത്ര തിയറിയുടെ validity എന്നത് എത്ര പ്രതിഭാസങ്ങളെ അതു കൃത്യമായി വിശദീകരിക്കും എന്നതിനെ ആശ്രയിച്ചാണല്ലോ ഇരിക്കുന്നത്.


ഇനി എക്കിളിന്റെ ചികിത്സ ഫലിക്കുന്നതിന്റെ ആയുര്‍വേദ ഫാര്‍മക്കോളജി ഭാഷ്യമിതാ:Now what we can do to control this is also easily understood. 1. Either normalize the proportion of panchabhoothas in the body by giving more of akasa, prithvi and jalam or, 2. Direct the movement of vayu downwards which is normal for the intestinal tract (Anuloma)

Normalizing the proportion of panchabhoothas in the body can be achieved by giving materials which are rich in prithvi and jalam. As we have seen earlier such materials will be sweet in taste. This is why this type of hiccup subsides if we put some sugar into the mouth and keep it there for some time. Anulomana of vayu is achieved by giving cold water. It antagonizes the agni and forces the vayu downwards. Hot water will only aggravate this hiccup. Here I have shown an example which picturises the essence of the Thridosha theory.


പഞ്ചസാരപ്പരലുകള്‍ നാവിനടിയിലിട്ട് പതിയെ അലിയിച്ചിറക്കുമ്പോള്‍ വാഗസ് നാഡിയുടെ അമിത തുടിപ്പുകള്‍ക്ക് അല്പം ആശ്വാസം ലഭിക്കുമെന്നതാണ് പഞ്ചസാര ചില അവസരങ്ങളില്‍ - പ്രത്യേകിച്ച് നാഡീ വളര്‍ച്ച പൂര്‍ണ്ണമാകാത്ത ചെറിയ കുട്ടികളില്‍ എക്കിള്‍ തടയുന്നത്. മറ്റൊരു കാരണം - വായിലിട്ട് എന്തെങ്കിലും ചവയ്ക്കുമ്പോള്‍ ശ്വാസോച്ഛ്വാസ വ്യതിയാനം മുലം കാര്‍ബണ്‍ ഡൈയൊക്സൈഡ് രക്തത്തില്‍ ചെറിയ തോതില്‍ വര്‍ദ്ധിക്കുകയും അതു നാഡീ സിഗ്നലുകളെ അല്പം മന്ദീഭവിപ്പിക്കുകയും ചെയ്യുമെന്നതാണ്. ഇതു പഞ്ചസാര മാത്രമല്ല, പച്ചവെള്ളം, ചുയിംഗ് ഗം, എന്നിവയും, നാക്കുപിടിച്ചു വലിക്കല്‍, ഓക്കാനമുണ്ടാക്ക്ക്കല്‍ എന്നിവവഴിയും തൊണ്ടക്കു പിന്നിലുള്ള നാഡികളെ stimulate ചെയ്ത് അവയുടെ താളം തെറ്റിയ പ്രവര്‍ത്തനത്തെ ക്രമപ്പെടുത്താം.


Normalizing the proportion of panchabhoothas in the body can be achieved by giving materials which are rich in prithvi and jalam...such materials will be sweet in taste...


പൃഥ്വിയും ജലവും എന്താണെന്നു പണിക്കര്‍ സാര്‍ വ്യാഖ്യാനിച്ചത് വായനക്കാര്‍ വീണ്ടും ഓര്‍ക്കുമല്ലോ.
പൃഥ്വി പദാര്‍ത്ഥത്തിന്റെ അടിസ്ഥാനഘടനയും, ജലം (ഉപദാനകാരണം) പദാര്‍ത്ഥത്തിന്റെ raw material -ഉം ആണേ... ഇതു രണ്ടും rich ആയി ഉള്ള വസ്തുക്കളാണ് ശരീരത്തിന്റെ പഞ്ചഭൂതസന്തുലിതാവസ്ഥ തിരികെ കൊണ്ടുവരാന്‍ നല്ലതെന്ന് ആയുര്‍വേദ ഭാഷ്യം.

പദാര്‍ത്ഥത്തിന്റെ അടിസ്ഥാനഘടനയും, പദാര്‍ത്ഥത്തിന്റെ raw material -ഉം ഇല്ലാത്ത, അല്ലെങ്കില്‍ ഇവ രണ്ടും അളവില്‍ കുറഞ്ഞ എന്തെങ്കിലും ദ്രവ്യ-സാരമായ ഈ പ്രപഞ്ചത്തിലുണ്ടോ ?


We have got this life to enjoy or suffer the outcomes of what we have done in the previous lives. So the genetic make up, family background, social background etc. will be in accordance to this "Daivam" (പൂര്‍വ ജന്മ കര്‍മ്മ ഫലം). Purushakaaram (what we do in this lifetime) has got a nullifying or boosting effect on Daivam as the case may be. Hence Think, Tell out and Do only Dharma.

ഊര്‍ജ്ജം ദ്രവ്യവുമായിച്ചേര്‍ന്ന് നടത്തുന്ന പ്രതിപ്രവര്‍ത്തനങ്ങളുടെ ഫിസിക്സും, കോസ്മോളജിയുടെയും ക്വാണ്ടം ഭൌതികത്തിന്റെയും "ന്യു ഏജ് " സിദ്ധാന്തങ്ങളും e = mc2 സമീകരണത്തിന്റെ സൌകര്യവുമൊക്കെ വന്നപ്പോള്‍ പുനര്‍ജന്മം, പൂര്‍വജന്മം, ജന്മാന്തര കര്‍മ്മ ഫലം, ജനി-മൃതി ചക്രം തുടങ്ങിയ പല ചരക്കുകളും ചൂടപ്പം പോലെ വിറ്റു പോകുന്നുണ്ട്...എന്നാലും ആത്രേയനെയും ഭരദ്വാജനെയും ചരകനെയും പോലുള്ള പ്രാചീന ശാസ്ത്രഗുരുക്കന്മാരുടെ പേരിലും ഇതൊക്കെ മാര്‍ക്കറ്റിലിറങ്ങുമെന്ന് കരുതിയതേയില്ല. കണാദനും കപിലനുമൊക്കെ ഈ ഗതി നാളെ വന്നേക്കും.


Unscientific mixture of various food materials may prove harmful e.g. milk + fruit which Ayurveda calls "Viruddham".

സോറിയാസിസിന്റെ കാരണങ്ങളിലൊന്ന് "വിരുദ്ധ" ആഹാരമാണെന്ന് ആയുര്‍വേദ വൈദ്യന്മാര്‍ പറയുന്നതു കേട്ടിട്ടുണ്ട്. എന്നാല്‍ ഇതിനു ഗവേഷണ തെളിവുകളെന്തെങ്കിലും ഉണ്ടോ ?
പാലും പഴങ്ങളും ഒന്നിച്ചു ചേര്‍ക്കുമ്പോള്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് ?
തൈരും മത്സ്യമാംസാദികളും ഒന്നിച്ചു കഴിക്കരുതെന്നും പ്രസ്ഥാവനകള്‍ ചില്‍ ടെക്സ്റ്റുകളില്‍ കണ്ടതായി ഓര്‍ക്കുന്നു. എന്താണ് ഇതിന്റെ ശാസ്ത്രം ?


Don't take non-vegetarian diet if possible. It will spoil your mind also. Your thinking will become carnivorous and you will not have mental peace.


ഇതു കുറചു കടന്നു പോയി. മാംസാഹാരം മനസ്സിനെ ദുഷിപ്പിക്കും, ചിന്തകളെ carnivorous ആക്കും, മനസ്സമാധാനം നഷ്ടപ്പെടുത്തും എന്നൊക്കെ പറയുന്നതിന്റെ ശാസ്ത്രവശം ? (മൃഗങ്ങള്‍ കഴിക്കുന്നതായതു കൊണ്ടാണോ മാംസാഹാരത്തെക്കുറിച്ചുള്ള ഈ ധാരണയ്ക്കു കാരണം ?)
സുശ്രുതന്‍ ഏതാണ്ട് 120 ശ്ലോകങ്ങളിലായി വിവിധ തരം മാംസാഹരത്തിന്റെ ഗുണഗണങ്ങള്‍ വിവരിക്കുന്നുണ്ട്... !!
ഹായ് ! അപ്പോള്‍ അങ്ങോരെന്തൊരു മണ്ടന്‍ അല്ലേ ?


പിന്‍ വിളി : ഒരു തിയറിയാകുമ്പോള്‍ പ്രവചനങ്ങളും ആ predictions പരീക്ഷിച്ച് അളക്കുകയോ സാംഖ്യികമായി നിര്‍ണ്ണയിക്കപ്പെടുകയോ വേണ്ടേ? അങ്ങനെയല്ലേ ശാസ്ത്ര രീതി ? ആര്‍.ഡി.എക്സിന്റെ കണികാസൂത്രം മുതല്‍ പ്രതിരോധകുഠിവയ്പ്പുകള്‍ വരെ ഗുഗിള്‍-സെര്‍ച്ചു ചെയ്യുന്ന ബൂലോകരേ..ഈ വകയിലും ഒന്ന്...?

14 comments:

സൂരജ് said...

ആയുര്‍വേദ തത്വങ്ങളെക്കുറിച്ചുള്ള പണിക്കര്‍ സാറിന്റെ ലേഖനമാണ് (BASIC PRINCIPLES OF AYURVEDA) ഈ പോസ്റ്റിനാധാരം.


ആയുര്‍വേദത്തിന്റെ ദാര്‍ശനിക സമസ്യകളും ചരിത്രസ്ഥാപനങ്ങളും മതപരമായ ബാന്ധവങ്ങളുമൊന്നും ഇവിടെ വിഷയമാക്കുന്നില്ല. അതൊന്നും ശാസ്ത്രത്തിന്റെ വിഷയമല്ലാത്തതുകൊണ്ട്. നമുക്കു പണിക്കര്‍ സാറിന്റെ ആയുര്‍വേദ ഭാഷ്യത്തിലെ ശാസ്ത്രാംശങ്ങള്‍ മാത്രം അപഗ്രഥിക്കാം; വിശേഷിച്ചു the findings of modern science have made my job very simple എന്ന ആമുഖത്തോടെ പണിക്കര്‍ സാര്‍ ആയുര്‍വേദ ഫിസിയോളജിക്കു വ്യാഖ്യാനം നല്‍കിയിരിക്കുന്നതിനാല്‍...

...ഒരു തിയറിയാകുമ്പോള്‍ പ്രവചനങ്ങളും ആ predictions പരീക്ഷിച്ച് അളക്കുകയോ സാംഖ്യികമായി നിര്‍ണ്ണയിക്കപ്പെടുകയോ വേണ്ടേ? അങ്ങനെയല്ലേ ശാസ്ത്ര രീതി ? ആര്‍.ഡി.എക്സിന്റെ കണികാസൂത്രം മുതല്‍ പ്രതിരോധകുഠിവയ്പ്പുകള്‍ വരെ ഗുഗിള്‍-സെര്‍ച്ചു ചെയ്യുന്ന ബൂലോകരേ..ഈ വകയിലും ഒന്ന്...?

N.J ജോജൂ said...

"പുളിപ്പ്, ഉപ്പ്, എരിവ് എന്നീ രുചികള്‍ ഉളവാക്കുന്ന പദാര്‍ത്ഥങ്ങളില്‍ അഗ്നി ഒരു predominant ഭൂതമായി പറഞ്ഞല്ലോ, ഇതിന്റെ ശാസ്ത്രീയാടിസ്ഥാനം എന്ത് ? "

ഇതു മനസിലാക്കാന്‍ ശാസ്ത്രം പഠിയ്കണമെന്നില്ല സുഹൃത്തെ...ഉപ്പും പുളിയും എരിവും കുറച്ചധികം കഴിച്ചു നോക്കുക...മനസിലാകും.

“മാംസാഹാരം മനസ്സിനെ ദുഷിപ്പിക്കും, ചിന്തകളെ carnivorous ആക്കും, മനസ്സമാധാനം നഷ്ടപ്പെടുത്തും എന്നൊക്കെ പറയുന്നതിന്റെ ശാസ്ത്രവശം ? ”
ഇതും കഴിച്ചു നോക്കിയാല്‍ മതി. മാംസാഹാരപ്രിയര്‍ ഇതിനെ അനുകൂലിയ്ക്കുകയില്ലെന്നു മാത്രം.

തിയറികളില്‍ നിന്നല്ല പ്രതിഭാസങ്ങള്‍ ഉരുത്തിരിയുന്നത്. പ്രതിഭാസങ്ങളില്‍ നിന്ന് തിയറിയാണ്. ഒരു തിയറിയ്ക്ക് ഒരു പ്രതിഭാസത്തെ വിശദീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും പ്രതിഭാസത്തിന് ഒന്നും സംഭവിയ്ക്കുന്നില്ല, അത് അശാസ്ത്രീയമാകുന്നുമില്ല.

സാങ്കേതിക വിദ്യയും ശാസ്ത്രവും ഇന്നത്തെയത്ര വിപുലമാകുന്നതിനുമുന്‍പ് നിരീ‍ക്ഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും പാകപ്പെടുത്തിയെടുത്ത ഒരു ചികിത്സാ സമ്പ്രദായത്തെ ഇത്രയധികം സംശയത്തോടെ വീ‍ക്ഷിയ്ക്കേണ്ട കാര്യമില്ല.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

സൂരജ് : പുളിപ്പ്, ഉപ്പ്, എരിവ് എന്നീ രുചികള്‍ ഉളവാക്കുന്ന പദാര്‍ത്ഥങ്ങളില്‍ അഗ്നി ഒരു predominant ഭൂതമായി പറഞ്ഞല്ലോ, ഇതിന്റെ ശാസ്ത്രീയാടിസ്ഥാനം എന്ത് ?

n.j ജോജു : ഇതു മനസിലാക്കാന്‍ ശാസ്ത്രം പഠിയ്കണമെന്നില്ല സുഹൃത്തെ...ഉപ്പും പുളിയും എരിവും കുറച്ചധികം കഴിച്ചു നോക്കുക...മനസിലാകും.

സൂരജ് : മാംസാഹാരം മനസ്സിനെ ദുഷിപ്പിക്കും, ചിന്തകളെ carnivorous ആക്കും, മനസ്സമാധാനം നഷ്ടപ്പെടുത്തും എന്നൊക്കെ പറയുന്നതിന്റെ ശാസ്ത്രവശം ?

n.j ജോജു :ഇതും കഴിച്ചു നോക്കിയാല്‍ മതി. മാംസാഹാരപ്രിയര്‍ ഇതിനെ അനുകൂലിയ്ക്കുകയില്ലെന്നു മാത്രം.


മാംസാഹാരമായാലും സസ്യാഹാരമായാലും ശരീരം ആഹാരത്തില്‍ നിന്നും ആഗിരണം ചെയ്യുന്നത് അമിനോ ആസിഡുകള്‍ , കാര്‍ബോ ഹൈഡ്രേറ്റ് , മിനറല്‍‌സ് , ജീവകങ്ങള്‍ , വെള്ളം എന്നിവ മാത്രം . ശരീരം ആഗിരണം ചെയ്യുന്ന ഇപ്പറയുന്ന പോഷക ഘടകങ്ങള്‍ മാംസത്തില്‍ നിന്നാണോ സസ്യങ്ങളില്‍ നിന്നാണോ എന്നത് ശരീരത്തിന് ഒരു വിഷയമേയല്ല .

ചര്‍ച്ച ഈ വഴിയ്ക്ക് പോകണോ എന്ന് സൂരജ് ആലോചിക്കുക . സ്വന്തം ശരീരം എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് മിക്കവര്‍ക്കും അറിയില്ല എന്ന് ഞാന്‍ പലപ്പോഴും എടുത്ത് പറയുന്നുണ്ട് . ഇതൊന്നും തര്‍ക്കിക്കേണ്ട സംഗതികളല്ല. വിജ്ഞാനം പകര്‍ന്ന് കൊടുക്കുന്നത് ഒരു ഉദാത്തമായ സാമൂഹ്യ സേവനമാണ് എന്ന് മാത്രം ഞാന്‍ സൂരജിനോട് പറയുന്നു .

മൂര്‍ത്തി said...
This comment has been removed by the author.
N.J ജോജൂ said...

"സ്വന്തം ശരീരം എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് മിക്കവര്‍ക്കും അറിയില്ല എന്ന് ഞാന്‍ പലപ്പോഴും എടുത്ത് പറയുന്നുണ്ട് ."

ഇതു തന്നെയേ എനിയ്ക്കും പറയാനുള്ളൂ. ഒരു ഭക്ഷണം സ്വന്തം ശരീരത്തില്‍ എന്ത് ഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നറിയാന്‍ പുസ്തകങ്ങള്‍ മാത്രം വായിയ്ക്കുന്നവരോട് എനിയ്ക്ക് സഹതാപമേയുള്ളൂ.

“അല്പജ്ഞാനം ആപത്ത്”

ബാബുരാജ് said...

പ്രിയ സൂരജ്‌,
താങ്കള്‍ ഏതു ചെവിയിലാണ്‌ വേദമോതുന്നതെന്ന് കിട്ടുന്ന കമന്റുകളില്‍ നിന്നും മനസ്സിലാകുന്നുണ്ടല്ലോ? മനസ്സിലാക്കാന്‍ താല്‍പര്യമുള്ളവരോട്‌ പറയാം. പക്ഷെ വിവരക്കേട്‌ ഭൂഷണമായി കരുതുന്നവരോട്‌ വാദിച്ചിട്ടെന്തു കാര്യം. പരീക്ഷയെഴുതി പ്രവാസിയാകാനല്ലേ ശ്രമം? ഇത്തരം ബ്ലോഗെഴുതി സമയം തുലയ്ക്കാതെ അതിനു ശ്രമിക്കുക. രണ്ടു കാരണമാണ്‌, ഒന്നു താങ്കള്‍ രക്ഷപെടും. രണ്ട്‌, ലോകത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതും ഇനി ഉണ്ടാകാന്‍ പോകുന്നതുമായ എല്ലാ കണ്ടുപിടുത്തങ്ങളും പ്രാചീന ഭാരതത്തില്‍ കണ്ടെത്തിക്കഴിഞ്ഞവ മാത്രമാണ്‌. അതിനിനി പ്രത്യേകിച്ച്‌ ഒരു വിശകലനം ആവശ്യമില്ല.
താങ്കള്‍ക്കറിയുമോ, ഐസക്ക്‌ ന്യൂട്ടനും നൂറ്റാണ്ടുകള്‍ക്കു മുന്‍പു തന്നെ ഒരു ഭാരതീയ ഋഷി ഗുരുത്വാകര്‍ഷണം കണ്ടു പിടിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന്‌ അത്‌ പ്രചരിപ്പിക്കാന്‍ സാധിച്ചില്ല. കാരണം അന്നു ഭാരതത്തില്‍ ആപ്പിള്‍ ഇല്ലാതിരുന്നതു കൊണ്ടു അദ്ദേഹത്തിന്റെ തലയില്‍ വീണത്‌ ചക്കയായിരുന്നു. ഇത്തരം ഭാഗ്യക്കേടുകളാണ്‌ നമുക്ക്‌ എന്നും വിനയായിട്ടുള്ളത്‌.

സൂരജ് said...

പ്രിയ ജോജൂ,

ഹോമിയോപ്പതിയും അവഡാഡ്രോ നമ്പരും എന്ന പോസ്റ്റില്‍ പാരാസെറ്റാമോള്‍ എപ്രകാരമാണ് താപനിലകുറയ്ക്കുന്നതെന്ന് അതു കുറിച്ചു കൊടുക്കുന്ന ഡോക്ടര്‍ അറിയേണ്ട കാര്യമുണ്ടോ? എന്നു ചോദിച്ചയാളാണു താങ്കള്‍...അന്ന് ആ പോസ്റ്റിനു മറുകമന്റിടാത്തത് ഈ കാര്യങ്ങളെപ്രഥി താങ്കള്‍ക്ക് എത്രമാത്രം അവഗാഹമുണ്ടെന്നു മനസ്സിലായതു കൊണ്ടാണ്.

ഇവിടെ താങ്കള്‍ ഇട്ട ആദ്യകമന്റ് (“ഉപ്പും പുളിയും എരിവും..“) കണ്ടപ്പോള്‍ മുന്‍ ധാരണ ഒന്നുകൂടി ഉറച്ചു..! ബലേ ഭേഷ്...വിതണ്ഡതാവാദം കൊണ്ട് ഈ ചര്‍ച മുന്നോട്ട് പോകില്ല എന്നുള്ളതിനാലാണ് ആമുഖമായി ചിലകാര്യങ്ങള്‍ പറഞ്ഞത്... അതിനോടൊപ്പം ഒരു വാചകം കൂടി ചേര്‍ക്കേണ്ടതു വിട്ടു പോയി.ഇനി ഇവിടെയും പോസ്റ്റിലും ചേര്‍ത്തേക്കാം :
രസതന്ത്രം, ഫിസിക്സ്, ബയോളജി എന്നിവയില്‍ മിനിമം പത്താം ക്ലാസ് നിലവാരത്തിലെങ്കിലും അറിവുണ്ടാകണമെന്ന് അഭ്യര്‍ത്ഥന.

ചര്‍ച്ച തുടങ്ങിവച്ചതിന് എല്ലവര്‍ക്കും നന്ദി.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

സൂരജ് , ഹോമിയോപ്പതിയും പ്രകൃതിചികിത്സയും കലക്കിക്കുടിച്ചവര്‍ക്ക് ആധുനികവൈദ്യശാസ്ത്രത്തോട് പരമപുച്ഛമായിരിക്കും . പയറും ധാന്യവും ഒന്നിച്ച് കഴിച്ചാല്‍ അത് വിഷമാണെന്നാണ് പ്രകൃതിചികിത്സകര്‍ കേരളത്തിലങ്ങോളമിങ്ങോളം ക്യാമ്പുകള്‍ സംഘടിപ്പിച്ച് ആളുകളെ പഠിപ്പിച്ചിരിക്കുന്നത് . വെളുത്തതെല്ലാം വിഷമാണത്രെ !

ഇപ്പോഴിതാ ഹോളിസ്റ്റിക് ഹീലിങ് എന്ന ഒരു സമ്പ്രദായം കൂടി പ്രചരിച്ചു വരുന്നു . എനിക്ക് തോന്നുന്നത് ബാബു രാജ് പറഞ്ഞതാണ് ശരിയെന്നാണ് . പക്ഷെ രണ്ട് പേര്‍ക്കെങ്കില്‍ രണ്ട് പേര്‍ക്ക് വിവരം വയ്ക്കട്ടെ എന്ന് സൂരജ് വര്‍ക്കേഴ്സ് ഫോറം ബ്ലോഗില്‍ പറഞ്ഞിട്ടുണ്ടല്ലോ അല്ലേ ?

N.J ജോജൂ said...

നിറു‍ത്തി സുഹൃത്തേ...എഴുതിയതിനു മാപ്പ്.
ഞാനായിട്ട് കമന്റ് ഡിലീറ്റു ചെയ്യുന്നില്ല. താങ്കള്‍ അത് ചെയ്തുകൊള്ളുക.

ഞാന്‍ സുല്ലിട്ടിരിയ്ക്കുന്നു.

സി. കെ. ബാബു said...

ആയുര്‍വേദം സംബന്ധിച്ച ചര്‍ച്ചകള്‍ ശാസ്ത്രീയമായും, വസ്തുനിഷ്ഠമായും നടത്തിയാല്‍ മാത്രമേ ആയുര്‍വേദത്തിനോ, അതിനെപ്പറ്റി അറിയണമെന്നുള്ളവര്‍ക്കോ എന്തെങ്കിലും പ്രയോജനമുണ്ടാവൂ. അതിനു് ഈ ബ്ലോഗ് ഉപകരിക്കട്ടെ എന്നു് ആശംസിക്കുന്നു.

സൂരജ് said...

പണിക്കര്‍ സാറിന്റെ ഇതു സംബന്ധിച്ചുള്ള വിശദീകരണങ്ങള്‍/മറുവാദങ്ങള്‍ എന്നിവ ഇവിടെ. ഏതായാലും വാദങ്ങളുടെ പോക്കു കണ്ടിട്ട് വസ്തുതാപരമായ വിശദീകരണങ്ങളല്ല മറിച്ച് ഡിഫന്‍സിലാവുമ്പോള്‍ കാണിക്കുന്ന ഒരു “പ്രത്യാക്രമണ” രീതിയാണ് പണിക്കര്‍ സാര്‍ അവലംബിക്കുന്നത് എന്നു തോന്നുന്നു.

പ്രത്യേകിച്ച് അദ്ദേഹത്തിന്റെ എന്നോടുള്ള വാചകം :
ഞാന്‍ എഴുതിയ ഈ വരി‍ക്ക്‌ "In this hydrogen atom the potential energy constituting the whirlpools of proton and electron is the Upaadaana kaaranam and hence is the Jalabhootham."
താങ്കള്‍ നല്‍കിയ അര്‍ത്ഥം
"പ്രോട്ടോണ്‍-ഇലക്ട്രോണ്‍ ദ്വയത്തെ ബന്ധിപ്പിക്കുന്ന പൊട്ടന്‍ഷ്യല്‍ എനര്‍ജിയാണ് 'ഉപദാന കാരണം' എന്നും അതിനാല്‍ അതു 'ജലഭൂത'മാണെന്നും ഇതില്‍ വിശദമാക്കുന്നു. "
മനസ്സിലായി(wonderful!!!). ഇനി അത്‌ സാധാരണ ഇംഗ്ലീഷ്‌ ഒരു എട്ടാം ക്ലാസ്‌ വരെ എങ്കിലും പഠിച്ചവര്‍ മനസ്സിലാക്കുന്ന ശരിക്കുള്ള അര്‍ത്ഥം ഉണ്ടല്ലൊ, അത്‌ താങ്കള്‍ക്ക്‌ മനസ്സിലാകുന്നത്‌ എങ്ങനെ എഴുതിയാലാണ്‌ എന്നു കൂടി പറഞ്ഞു തരുമൊ?


1. ഒന്നാമത്, ഞാനെഴുതിയതായി പറയുന്ന ആ വാചകം ഒരു നേര്‍-തര്‍ജ്ജമ എന്നതിലുപരി അര്‍ഥം ധ്വനിപ്പിച്ചുകൊണ്ടുള്‍ലതായിരുന്നു എന്ന് ആ ഖണ്ഡിക മുഴുവനായി നോക്കിയാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

2. potential energy constituting the whirlpools of proton and electron എന്നതില്‍ whirlpools എന്നത് ഒഴിവാക്കിയതിനെക്കുറിച്ചാണു പരാതിയെങ്കില്‍ സോറി, അതു മനപ്പൂര്‍വമായിരുന്നു : ചില പഴയ ടെസ്ക്റ്റ് ബുക്കുകളില്‍ elementary യായ പടങ്ങള്‍ നല്കിയിരിക്കുന്നു എന്നല്ലാതെ ശരിക്കും അതൊരു whirlpool(ചുഴി) അല്ല മാഷേ. ചുഴിയായിരുന്നെങ്കില്‍ സകല ഇലക്ട്രോണുകളും ന്യൂക്ലിയസ്സിലേക്കു വീണ് ഏതാനും സെക്കന്റുകള്‍ കൊണ്ട് ആറ്റങ്ങള്‍ നശിച്ചേനെ. (അത്രയും മനസ്സിലാക്കാന്‍ മാഷു സൂചിപ്പിച്ച എട്ടാം ക്ലാസ് നിലവാരം പോര.)

3. ആ വാചകം എങ്ങനെ തര്‍ജ്ജമ ചെയ്താലും പണിക്കര്‍ സാറിന്റെ ലേഖനത്തില്‍ ജലം, അഗ്നി, പൃഥ്വി, വായു, ആകാശം തുടങ്ങിയ ഭൂതങ്ങള്‍ക്ക് സുവ്യക്തമായിത്തന്നെ definitions അദ്ദേഹം നല്‍കിയിട്ടുണ്ട് - അത് അതുപോലെതന്നെ copy paste ചെയ്ത് ഈ പോസ്റ്റില്‍ ഞാന്‍ അക്കമിട്ട് പട്ടികയായി നിരത്തിയിട്ടുമുണ്ട് (മൂന്നാം ഖണ്ഡിക നോക്കുക)

4. പണിക്കര്‍ സാറിന്റെ ലേഖനത്തില്‍ ആരംഭത്തില്‍ പഞ്ചഭൂതങ്ങള്‍ക്ക് കൊടുത്തിട്ടുള്ള അര്‍ത്ഥങ്ങളാണോ പിന്നീട് വ്യാഖ്യാനങ്ങള്‍ (വിശേഷിച്ച് രുചികള്‍, എക്കിള്‍ തുടങ്ങിയ സംഗതികള്‍) നല്‍കുമ്പോള്‍ അദ്ദേഹം ഉപയോഗിക്കുന്നത് എന്ന പ്രധാനപ്പെട്ട സംശയത്തിലൂന്നിയാ‍ണ് എന്റെ ലേഖനം. അത് ഈ പോസ്റ്റിന്റെ മദ്ധ്യം കഴിഞ്ഞുള്ള ഭാഗത്ത് വിശദമായി യാതൊരു അര്‍ത്ഥശങ്കയ്ക്കും ഇടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. അതിലൊന്നും തൊടാതെ തര്‍ജ്ജമപ്പിശകും(?) പൊക്കിപ്പിടിച്ചുള്ള കമന്റടി ഒഴിഞ്ഞുമാറലാണ് എന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്?

ഒടുവില്‍ പണിക്കര്‍ മാഷ് ഉപദേശിച്ചിരിക്കുന്നത് ഇങ്ങനെയാണ്: അടുത്തെങ്ങാനും ഒരു എട്ടാംക്ലാസുകാരനുണ്ടെങ്കില്‍ ചോദിച്ചുനോക്കുക (ഇതിന്റെ അര്‍ത്ഥം പറഞ്ഞുതരാന്‍ അവന്‍ മതിയാകും),അല്ലെങ്കില്‍ ഒരു Dictionary എടുത്ത്‌ അതിലെ വാക്കുകളുടെ അര്‍ത്ഥം ഒക്കെ ഒന്നു പരിശോധിക്കുക

വേണ്ട മാഷേ വേണ്ട...അല്ലെങ്കിലും ആര്‍ക്കെങ്കിലും ഈ വിഷയത്തെക്കുറിച്ച് എന്തെങ്കിലും മനസ്സിലാകണം എന്നു വിചാരിച്ച് ഇട്ടതാണു മാഷിന്റെ ലേഖനം എന്നു കരുതുന്നില്ല...അതുകൊണ്ടാണല്ലോ ഇപ്പോഴീ മുട്ടു ന്യായം...

താല്പര്യമില്ലെങ്കില്‍ വിട്ടേക്കുക...സമയം കളഞ്ഞു ബുദ്ധിമുട്ടണമെന്നില്ല

രണ്ടു ലേഖനങ്ങളും വായിച്ചിട്ട് ശാസ്ത്രമറിയാവുന്നവര്‍ സ്വതന്ത്രമായി തീരുമാനിച്ചോട്ടെ എവിടെയാണ് കുഴപ്പമെന്ന് :)

സൂരജ് said...

പണിക്കര്‍ സാറിന്റെ വിശദീകരണം ഇവിടെ :

http://heritageindia-indiaheritage.blogspot.com/

maramaakri said...

മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.html

റോബി said...

കമന്റ്റാറില്ലെങ്കിലും വായീക്കാറുണ്ട്.
എഴുത്ത് തുടരണം...
കമന്റാത്തത് സൂ‍രജിന്റെ പോസ്റ്റ് പലപ്പോഴും പൂര്‍ണ്ണമാണ് എന്നതിനാലാണ്.

ഒരു കാര്യം..പാലും പഴങ്ങളും വിരുദ്ധാഹാരമാണെങ്കില്‍ ഈ മില്‍ക് ഷേക്ക് കഴിക്കുന്നവര്‍ എന്നേ തട്ടിപ്പോയേനെ..:)